ആനപ്രാന്ത്...

Sivakumar poliyath

New member
Messages
3
Reaction score
6
Points
3
നാളെ കോവിലിലെ പൂരമാണ്.. ഏതാന ആവും.. മിക്കവാറും ആ വാല് വളഞ്ഞ ആന ആവും.. ദേവസ്വത്തിൽ നിന്നും ഒരാന വരും..വന്നാലേ അറിയൂ...

ഏതാവും ആന എന്നറിയാതെ ഉറങ്ങാതെ ഉറങ്ങിയ നാളുകൾ..
സോഷ്യൽ മീഡിയ വരുന്നതിനു മുന്നേ നെഞ്ചിന്റെ ഉള്ളിൽ പകർത്തിയ ഒരുപാട് ആനപ്പടങ്ങൾ... ആനകഥകൾ.. പാപ്പാൻമാരുടെ അനുഭവങ്ങൾ..
വീരന്മാരായിരുന്നു അവർ മനസ്സിൽ... കാലത്തിന്റെ പോക്കിൽ ജീവൻ നഷ്ടമായ ഒരുപാട് പ്രിയപ്പെട്ട പാപ്പാൻമാർ..

ഇതുപോലെ നടന്നു പോയ നാളുകൾ.. ഇടവഴികളിലൂടെ ആനയുടെ പിന്നാലെ... ചങ്ങല കിലുകത്തിനു കാതോർത്തിരുന്ന നാളുകൾ... ആന പട്ടക്കൊക്കെ വല്ലാത്തൊരു മണം ആയിരുന്നു..
ആനകൾ കഴിക്കുമ്പോൾ.. തീറ്റ കൊടുക്കുമ്പോൾ.. അവറ്റകളുടെ കണ്ണുകളിലേക് നോക്കുമ്പോൾ..
നടന്നുപോയ വഴികളെ കുറിച്ച് ഓർക്കുമ്പോൾ... ആ കാലത്തു അനുഭവിക്കാൻ പറ്റിയ ആനപ്രേമം.. അല്ല ആനപ്രാന്ത്..
അതിന്റെ ഉച്ചസ്ഥായിയിൽ നിന്നിരുന്ന കാലം...

ഒരുപാട് പേരുണ്ടാവും ആനകളെ ജീവന് തുല്യം സ്നേഹിക്കുന്നവർ..
ഈ പ്രാന്ത് ഒരിക്കലും നമ്മളെ വിട്ടുപോവില്ല...വഴിയടിച്ചു പോയിരുന്ന കാലം ആനകൾക് എന്നും നല്ലത് ആയിരുന്നു... ഒരുപാട് ഗജവീരന്മാരെ കാണാൻ കഴിഞ്ഞത് പുണ്യം ❤️❤️❤️
 

Attachments

  • FB_IMG_1662781926785.jpg
    FB_IMG_1662781926785.jpg
    185.5 KB · Views: 3
Activity
So far there's no one here
Back
Top