സംരക്ഷിത വനത്തിൽ അതിക്രമിച്ചു കടക്കുന്&#

സംരക്ഷിത വനത്തിൽ അതിക്രമിച്ചു കടക്കുന്&#

സംരക്ഷിത വനത്തിൽ അതിക്രമിച്ചു കടക്കുന്നത് കുറ്റകരം;
അഞ്ചു വർഷം വരെ തടവ് ശിക്ഷയും പിഴയും

റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ചു കട*ക്കുകയോ നിരോധിക്കപ്പെട്ട പ്രവൃത്തി ചെയ്താലോ കുറഞ്ഞത് ഒരു വർഷം മുതൽ 5 വർഷം വരെ തടവും, 1000 മുതൽ 5000 രൂപ വരെ പിഴയുമാണ് ശിക്ഷ. കേരള വന*നിയമത്തിലെ (1961) 27ാം (1) വകുപ്പിലാണ് സംരക്ഷിത വനത്തിൽ അതിക്രമിച്ചു കടക്കുന്നത് കുറ്റകരമാണെന്നു വിവരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ വനം വകുപ്പ് കേസെടുക്കും. റിസർവ് വനത്തിനും, റിസർവ് ചെയ്യാൻ ഉ*ദ്ദേശിക്കുന്ന സ്ഥലത്തും നിരോധിത പ്രവൃത്തികൾ നടത്തിയാൽ ഒരേ ശിക്ഷയാണ്. വനത്തിന് നാശം ഉണ്ടാക്കിയാൽ നഷ്ടപരിഹാരം ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിനു പുറമേയാണ് തടവും പിഴയും ചുമത്തുക. അശ്രദ്ധ മൂലം വനത്തിന് നാശം വരുത്തിയാലും കുറ്റക്കാരിൽനിന്നു നഷ്ടപരിഹാരം ഈടാക്കാം.

#keralapolice #keralaforest

0dc38dcc47a39ac41a2cac0dd7b0a37d.jpg


Sent from my RMX2001 using Tapatalk
 
Activity
So far there's no one here
Back
Top